തൃശൂർ: വൈകിയ വേളയിലെങ്കിലും ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ കേരള എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഇ. സന്തോഷ്. എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ബ്രാഞ്ച് ഉപരി ഭാരവാഹികൾക്കായി നടത്തിയ പ്ലാനിംഗ് ബൈഠക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി വി. വിശ്വകുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ, ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, ബി. പ്രദീപ് കുമാർ, ടി.എ. സുഗുണൻ, എം.എസ്. ശരത് കുമാർ, ടി.സി. വിഷ്ണു, മഞ്ചുള സുനിൽ, പി.എം. ജഗന്നാഥ്, എം. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.