കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കുടുംബ കോടതി സ്ഥാപിക്കുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊടുങ്ങല്ലൂർ ടൗൺ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി അംഗം അഡ്വ. പി.ഡി. വിശ്വംഭരൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൾകാദർ കണ്ണേഴത്ത് അദ്ധ്യക്ഷനായി. കെ.ആർ. ജൈത്രൻ, ടി.പി. പ്രബേഷ്, അഡ്വ. അഷറഫ് സാബാൻ, ടി.എസ്. സിനിൽ, അഡ്വ. പി.എ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി.കെ. പ്രദീപ് കുമാറിനെ തിരഞ്ഞെടുത്തു.