kadannappilly
1

മാള : സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി മാള സബ് രജിസ്ട്രാർ ഓഫീസിന്റ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. രജിസ്‌ട്രേഷൻ വകുപ്പ് വികസന ഫണ്ടിലെ 110.80 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 338.35 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ടു നില കെട്ടിടമാണ്. രേഖ ഷാന്റി, ബിന്ദു ബാബു, റോമി ബോബി, ഡെയ്‌സി തോമസ്, പി.കെ. ഡേവിസ്, ശോഭന ഗോകുൽനാഥ്, ടി.പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.