book-

തൃശൂർ: കേരളത്തിന്റെ ചിഹ്നമായി ഉയർത്തിക്കാണിക്കുന്ന കഥകളി, കേരളത്തിലെ പല നാടോടി കലാരൂപങ്ങളിൽ നിന്നും രൂപപ്പെട്ട കലാരൂപം മാത്രമാണെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷൻ ഡോ.എം.സത്യൻ. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ മലയാള വിഭാഗം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ ' 'പണിയപ്പെരുമ ഒരു വംശീയ സംഗീതപഠനം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ഒരു ഭാഷ ഇല്ലാതാകുമ്പോൾ ഒരു സംസ്‌കാരം നശിക്കുന്നു എന്നതാണ് വലിയ ദുരന്തമെന്ന് ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഓർമിപ്പിച്ചു. ഡോ.ജോർജ് തേനാടിക്കുളം 12 വർഷത്തെ നിരന്തരമായ ഗവേഷണത്തിലൂടെയാണ് ഗ്രന്ഥം തയാറാക്കിയത്. പ്രിൻസിപ്പൽ ഡോ.കെ.എസ്.ഷാജു, മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.ഷിജു, കെ.ആർ.സരിതകുമാരി, ആൽബർട്ട് ആന്റണി എന്നിവർ സംസാരിച്ചു. സെമിനാറിൽ ഡോ.ആന്റണി പാലക്കൽ, ഡോ.എസ്.ജെ.ജോർജ് തേനാടിക്കുളം, എസ്.ഹരിപ്രിയ എന്നിവർ പേപ്പറുകൾ അവതരിപ്പിച്ചു. ടി.കെ.അമ്പിളി, ഡോ.കൃഷ്ണ അരവിന്ദ് എന്നിവർ മോഡറേറ്ററായി. ഫോക്ക്‌ലോർ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പളിയനൃത്തം എന്ന കലാരൂപം അവതരിപ്പിച്ചു.