1

തൃശൂർ : ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ സംഘടിപ്പിച്ച വ്യവസായ പ്രദർശന വിപണനമേള 'ടിൻഡെക്‌സ്' പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 60 എം.എസ്.എം.ഇ യൂണിറ്റുകൾ മേളയിൽ പങ്കെടുത്തു. ഭക്ഷ്യോത്പന്നങ്ങൾ, ഗാർമെന്റ്‌സ്, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹാൻഡി ക്രാഫ്‌റ്റ്സ്, പോട്ടറി ഉത്പന്നങ്ങൾ, മുള കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവ സംരംഭകരിൽ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് വാങ്ങാം. 13ന് മേള അവസാനിക്കും. സംരംഭകർക്ക് മാർഗ്ഗനിർദ്ദേശത്തിന് വ്യവസായ കേന്ദ്രത്തിന്റെ ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നുണ്ട്. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എസ്.ഷീബ അദ്ധ്യക്ഷയായി. രാത്രി 8.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.