vilavadupu

നെന്മണിക്കര: പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ച് നടത്തിയ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ഏകദേശം 60 സെന്റ് സ്ഥലത്ത് പൂക്കൃഷി നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനീഷ്, സജിൻ മേലടത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി. ഷൈജു, കൃഷി ഓഫീസർ രേഷ്മ, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ ഒ.കെ. വിജയ എന്നിവർ സംസാരിച്ചു.