 
നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, കെ.സി. പ്രദീപ്, എം.കെ. ഷൈലജ, ടി.കെ. സതീശൻ, സരിത തിലകൻ, അമ്പിളി വേണു എന്നിവർ സംസാരിച്ചു.