 
കയ്പമംഗലം : പഞ്ചായത്തിലെ വാർഡ് 14 ൽ പോഷണ സമൃദ്ധമായ ഭക്ഷണ ശൈലിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പായസ മത്സരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അദ്ധ്യക്ഷനായി. ജിസ്‌നി ഷാജി, ഇസ്ഹാഖ്, അനീഷ, സജിത രമേഷ്, ഷഹന എന്നിവർ സംസാരിച്ചു. പായസ മത്സരത്തിൽ ഒന്നാം സ്ഥാനം ഫിർദൗസ് കുടുംബശ്രീക്കും രണ്ടാം സ്ഥാനം സിന്ദൂരം കുടുംബശ്രീക്കും മൂന്നാം സ്ഥാനം സ്ത്രീത, ന്യൂനന്മ, തീരം കുടുംബശ്രീകൾക്കും ലഭിച്ചു.