logo

കൊടുങ്ങല്ലൂർ: തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കടലോര ശുചീകരണത്തിനായി എടവിലങ്ങ് പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങ്ധരൻ അദ്ധ്യക്ഷനായി. വിനിൽദാസ്, ഗിരീഷ്, ജാക്‌സൺ, രമേഷ്, കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേന പ്രതിനിധികൾ, റിസ്‌വാൻ, പ്രസന്ന ശിവരാമൻ, ബിന്ദു രാധാകൃഷ്ണൻ, സന്തോഷ് പുളിക്കൻ, അഷറഫ് പൂവത്തിങ്കൽ, യുവജന ക്ലബ്ബുകൾ, വാർഡ് വികസന സമിതികൾ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കറുകപ്പാടത്ത്, കെ.എ. അസ്ഫൽ, ആർ.കെ. ബേബി എന്നിവർ പദ്ധതികൾ വിശദീകരിച്ചു. എടവിലങ്ങിലെ മൂന്ന് ബീച്ചുകൾ ഒരേദിവസം ഒരേസമയം 150 സന്നദ്ധ പ്രവർത്തകർ അണിനിരന്ന് ശുചീകരിക്കാൻ തീരുമാനിച്ചു. ദിവസം പിന്നീട് അറിയിക്കും.