1

ചേലക്കര: സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഈ വർഷത്തെ ചേലക്കര നിയോജകമണ്ഡലം 'ഓണം ഫെയർ 2024 ' ന് തുടക്കം. ഓണം മാർക്കറ്റിന്റെ ഉദ്ഘാടനം കെ.രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പത്മജ ആദ്യവിൽപ്പന നടത്തി. ചേലക്കര സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സെപ്തംബർ പത്ത് മുതൽ 14 വരെയാണ് ഓണം മാർക്കറ്റ് നടത്തുന്നത്. സപ്ലൈകോ താലൂക്ക് ഡിപ്പോ മാനേജർ പി.പി.പ്രതാപൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.പി.ഷെഫീർ, ജോൺ ആടുപാറ, ഷാജി ആനിത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.