csm
എടശ്ശേരി സി.എസ്.എം സെൻട്രൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ സംഗീത സംവിധായകൻ ശ്യാംധർമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി : എടശ്ശേരി സി.എസ്.എം സെൻട്രൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സംഗീത സംവിധായകൻ ശ്യാംധർമ്മൻ നിർവഹിച്ചു. ചെയർപേഴ്‌സൺ സഫിയ റഹ്മാൻ, പ്രിൻസിപ്പൽ ഡോ. എം. ദിനേഷ് ബാബു, പി.ടി.എ പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, സെക്രട്ടറി സി.എം. നൗഷാദ്, മാനേജർ പി.കെ ഹൈദരാലി, കെ.ജി. കോ-ഓർഡിനേറ്റർ കെ.ടി. രമ, ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ ടി.കെ. ഷാജു, ഹെഡ്മിസ്ട്രസ് ജിഷ ഭരതൻ, സി.എം മുഹമ്മദ് ബഷീർ, സി.എം. സൈഫുദ്ദീൻ, നദീറ ജാബിർ തുടങ്ങിയവർ പങ്കെടുത്തു. സുജിത്ത് വെള്ളായനി അവതരിപ്പിച്ച നാടൻപാട്ടും കലാപരിപാടികളും അരങ്ങേറി.