
മറ്റത്തൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടാലിയിലും കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകരയിലും പ്രതിഷേധ മാർച്ച് നടത്തി. മുഖ്യമന്ത്രി രാജി വയ്ക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനയ്ക്ക് എതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മറ്റത്തൂരിലെ മാർച്ച് മുൻ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ, നേതാക്കളായ സി.എച്ച്.സാദത്ത്, ലിന്റോ പള്ളിപ്പറമ്പൻ, സൂരജ് കുണ്ടനി, ഷീല വിപിനചന്ദ്രൻ, ജൈനി സിജോ, ലിനോ മൈക്കിൾ, കോൺഗ്രസ് നേതാക്കളായ പി.സി.വേലായുധൻ, സിജിൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടകരയിൽ നടത്തിയ മാർച്ചിന് മണ്ഡലം പ്രസിഡന്റ് വി.എം.ആന്റണി, എം.കെ.ഷൈൻ, സദാശിവൻ കുറുവത്ത്, വിനയൻ തോട്ടാപ്പിള്ളി, ബൈജു അറയ്ക്കൽ, പ്രനില ഗിരീശൻ, മിനി ദാസൻ, രാഫേൽ സൈമൻ, ജോസ് കൊച്ചക്കാടൻ, ബാബു കൊട്ടേക്കാട്ടുക്കാരൻ എന്നിവർ നേതൃത്വം നൽകി.