തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ നാലു വർഷ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ രഹസ്യ സ്വഭാവത്തിലും നിലവാരത്തിലും നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കാലിക്കറ്റ് സർവകലാശാല റീജ്യണൽ കമ്മറ്റി. പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ച് അടിയന്തിരമായി തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് സെനറ്റ് മെമ്പർമാരായ ഡോ. വി.എം. ചാക്കോ, ഡോ. പി. സുൽഫി, പ്രൊഫ. ജി. സുനിൽ കുമാർ, ഡോ. ഇ. ശ്രീലത, ഡോ. ആർ. ജയകുമാർ, ഡോ. മനോജ് മാത്യൂസ് എന്നിവർ വൈസ് ചാൻസലർക്ക് കത്തയച്ചു. റീജ്യണൽ പ്രസിഡന്റ് ഡോ. കെ.ജെ. വർഗീസ് അദ്ധ്യക്ഷനായി. ഡോ. എം. ബിജു ജോൺ, ഡോ. ടി.കെ. ഉമ്മർ ഫാറൂഖ്, ഡോ. പി. റഫീഖ്, ഡോ. പി. കബീർ, ഡോ. സിബി, ഡോ. ജോഷി മാത്യു, ഡോ. കെ. അനൂപ്, ഡോ. നിഷാദ്, ഡോ. സി. ആദർശ്, രഞ്ജിത് വർഗീസ്, ഡോ. നാജിയ തുടങ്ങിയവർ പ്രസംഗിച്ചു.