amala

തൃശൂർ: അമല ആശുപത്രിയിലെ നഴ്‌സുമാരും, സ്റ്റാഫ് അംഗങ്ങളും സി.എൻ.ജി.എ (കാത്തലിക് നഴ്‌സസ് ഗിൽഡ് ഒഫ് അമല)യുടെ നേതൃത്വത്തിൽ മോതിരക്കണ്ണിയിലെ 'അമ്മ' എന്ന അഗതിമന്ദിരത്തിലെ അന്തേവാസികളോട് ചേർന്ന് ഓണാഘോഷം നടത്തി. ദൈവീക ചൈതന്യം എല്ലാവരിലും ഒന്നാണെന്ന് അമല മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർ ഫാ. ജയ്‌സൺ മുണ്ടൻമാണി ഓണസന്ദേശത്തിൽ പറഞ്ഞു. ഫാ. സണ്ണി കൊച്ചുകരോട്ട്, ചീഫ് നഴ്‌സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത, സിസ്റ്റർ ജ്യോതിഷ്, ജിയോ പാറക്ക, റിമ, സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷീല കുരിയാക്കോസ് എന്നിവർ ഓണസന്ദേശം നൽകി. അമലയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു സ്റ്റാഫ് അംഗങ്ങളും നൽകിയ സമ്മാനങ്ങളും മധുര പലഹാരങ്ങളും അന്തേവാസികൾക്ക് പങ്കുവച്ചു.