തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് 4,500 രൂപ ബോണസും, 3,250 രൂപ ഉത്സവബത്തയും അനുവദിച്ചു. അഡ്വാൻസ് 12,500 രൂപയായി വർദ്ധിപ്പിച്ചു. ഒരു വർഷത്തിൽ കൂടുതൽ സേവനം അനുഷ്ഠിക്കുന്ന ദിവസവേതനം, അലവൻസ് വിഭാഗത്തിൽ ഉള്ളവർക്ക് 3,250 രൂപയും, ഒരു വർഷത്തിൽ താഴെയുള്ളവർക്ക് 2,250 രൂപയും ഉത്സവബത്ത ലഭിക്കും. പീസ് വർക്കേഴ്‌സ്, അപ്രൈസർമാർ എന്നിവർക്ക് 1,500 രൂപയും, പെൻഷൻകാർക്ക് 1,100 രൂപയും ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. യോഗത്തിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ വി.എം. രമേഷ്ബാബു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, അംഗീകൃത യൂണിയനായ സി.ഡി.ഇ.ഒ ഭാരവാഹികളായ വി. മുരളീധരൻ, കെ.ഡി. ദാമോദരൻ നമ്പൂതിരി, സതീശൻ നമ്പൂതിരി, കെ.എൻ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.