ഒല്ലൂർ: പീച്ചി ഗവ. ഐ.ടി.ഐക്ക് മന്ത്രിസഭായോഗം പ്രവർത്താനാനുമതി നൽകിയതായി മന്ത്രി കെ. രാജൻ. 4 കോഴ്‌സുകൾക്കാണ് സർക്കാർ അംഗീകാരം. ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഇലക്ട്രിഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്. 184 സീറ്റുകളാണ് ആകെയുള്ളത്. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഐ.ടി.ഐ കോഴ്‌സുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് 3.79 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂരിൽ താത്കാലിക കെട്ടിടത്തിലാകും ഐ.ടി.ഐ ആദ്യം പ്രവർത്തിക്കുക. മുഴുവൻ കോഴ്‌സുകളും തുടങ്ങിയതിന് ശേഷം പീച്ചിയിൽ സ്വന്തമായി ഏറ്റെടുത്ത ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. സംസ്ഥാനത്താകെ പുതിയതായി 4 ഐ.ടികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.