sila

അടാട്ട്: അടാട്ട് പഞ്ചായത്ത് 12ാം വാർഡിൽ പാരിക്കാട് നഗറിലെ മോഹിനിച്ചേച്ചിയുടെ ഒരു കൊച്ചു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണ്. വാർഡ് അംഗം ബിജീഷിലൂടെ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കാൻ ബിജീഷെത്തിയപ്പോഴാണ് മോഹിനി ചേച്ചിയുടെ ഇടിഞ്ഞുവീഴാറായ വീടിന്റെ അവസ്ഥ അറിയുന്നത്. ഞാൻ തോറ്റാലും ജയിച്ചാലും നിങ്ങൾക്ക് വീട് വച്ചു തരുമെന്ന് ബിജീഷ് അന്നേ വാക്ക് പറഞ്ഞു. മെമ്പറുടെ നേതൃത്വത്തിൽ കുറച്ചു സുമനസും ചേർന്നാണ് മോഹിനി ചേച്ചിയുടെ ഒരു കൊച്ചുവീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്. ഇന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ മഠാധിപതി സ്വാമി സദ്ഭവാനന്ദ തറക്കല്ലിടൽ ചടങ്ങ് നടത്തി. പന്ത്രണ്ടാം വാർഡിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.