തൃശൂർ: വായനാശീലമുള്ള കുട്ടികൾക്ക് വീട്ടിൽ വായനശാല തുടങ്ങാൻ സൗജന്യമായി പുസ്തകം നൽകുന്ന പുസ്തകപ്പുരയുടെ രണ്ടാം വാർഷികാചരണവും പുസ്തക വിതരണവും 14 ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പുസ്തകപ്പുര ചെയർമാൻ ഡോ.എൻ.ആർ.ഗ്രാമപ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. എൻ.ആർ.ഗ്രാമപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.എസ്.രജിതൻ, ഡോ.സ്വപ്‌ന സി.കോമ്പാത്ത്, അഡ്വ.സി.എ.അനൂപ് എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഡോ.വി.ബിന്ദു, ഡോ.കെ.ആർ.ബീന, കെ.എസ്.ശ്രുതി എന്നിവരും പങ്കെടുത്തു.