തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ വിരമിച്ച ജീവനക്കാരുടെ സംഘടനയായ 'ഓർമ്മക്കൂട്ട്' വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ഓണം കൂടിച്ചേരൽ സംഘടിപ്പിച്ചു. ആഘോഷത്തിന് നീക്കിവച്ച പണവും ഓർമ്മക്കൂട്ട് അംഗങ്ങളുടെ സംഭാവനയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി.കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓർമ്മക്കൂട്ട് പ്രസിഡന്റ് സി.ടി. ഡേവി അദ്ധ്യക്ഷനായി. സെക്രട്ടറി വി.എസ്. സേതുമാധവൻ, ട്രഷറർ ആനന്ദരാജ്, മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അംഗം കെ.എൻ. നാരായണൻ, ടി. സത്യനാരായണൻ, എ.എസ്. നദീറ, പി. അനികുമാരി, എം.എൻ. ലീലാമ്മ, പി.ആർ. രാജേന്ദ്രൻ, കെ. വേണു, കെ.എൻ. ഗോവിന്ദൻ, പി.കെ. സോമൻ എന്നിവർ സംസാരിച്ചു.