തൃശൂർ : സംവിധായകൻ സച്ചിന്റെ മരണത്തിന്റെ യഥാർത്ഥ്യം പുറത്തു കൊണ്ടുവരുന്നതിന് ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി ആവശ്യപെട്ടു. മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമായ എന്തെങ്കിലും നടപടികൾ സംഭവിച്ചിട്ടുണ്ടോയെന്നുള്ളത് അന്വേഷിച്ച് കണ്ടെത്തണം. തൃശൂർ ഡി.എം.ഒ ഓഫീസിന് മുന്നിൽ ആക്ഷൻ കൗൺസിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി തിലകൻ പുളിങ്കുഴി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് ചിറ്റിലപ്പിള്ളി, അബ്ദുൾ മുത്തലിഫ് , രാജു നാരായണത്ര , ജയപ്രകാശ്, വിൽസൺ പണ്ടാരവളപ്പിൽ, ജയിംസ് മാത്യു, റോബർട്ട് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.