park
തളിക്കുളം സനേഹതീരം പാർക്ക്.

തൃപ്രയാർ : തളിക്കുളം സനേഹതീരം ബീച്ച് പാർക്കിൽ ഫുഡ് സ്ട്രീറ്റ് പദ്ധതി വരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ച് പാർക്ക് കൂടുതൽ ജനകീയമാകും. പാർക്കിൽ പുതിയ കളിയുപകരണങ്ങൾ സ്ഥാപിക്കും. സ്റ്റീൽ ഇൻഡ്രസ്ട്രിയൽ ലിമിറ്റഡിനോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. സഞ്ചാരികൾക്കായി ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനായി എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നും വാട്ടർ കിയോസ്‌ക് സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ 50 ലക്ഷം രൂപയുടെ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. സനേഹതീരം ബീച്ച് പാർക്കും പരിസരവും സി.സി. മുകുന്ദൻ എം.എൽ.എ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രേംഭാസ്, ഡി.ടി.പി.സി സെക്രട്ടറി വിജയ് രാജ് തുടങ്ങിയവർ സന്ദർശിച്ചു.

പുതിയ കളിയുപകരണങ്ങൾക്കായി നവകേരള സദസ് സ്‌പെഷ്യൽ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിക്കുന്നതിനായി സർക്കാരിലേക്ക് നിർദ്ദേശം നൽകി. ഫുഡ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കാനുള്ള തുടർ നടപടികൾ ഉടൻ സ്വീകരിക്കും.
- സി.സി. മുകുന്ദൻ എം.എൽ.എ