ഓണാഘോഷങ്ങളുടെ ഭാഗമായി നാട്ടികയിലെ ചതയദിനാഘോഷക്കമ്മിറ്റി നടത്തിയ പൂക്കളമത്സരത്തിൽ നിന്ന്.
തൃപ്രയാർ: ഓണാഘോഷങ്ങളുടെ ഭാഗമായി നാട്ടികയിലെ ചതയദിനാഘോഷകമ്മറ്റി വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി. സഹോദരൻ അയ്യപ്പൻ യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ഗുരുപ്രഭ യൂണിറ്റ് രണ്ടാം സ്ഥാനവും കുട്ടിയമ്മ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിന് എ.വി. സഹദേവൻ, സി.കെ. സുഹാസ്, ബൈജു ഇയ്യാനി കോറോത്ത്, സി.പി. രാമകൃഷ്ണൻ, ടി.കെ. ദയാനന്ദൻ, കെ.എസ്. ദിവാകരൻ, അംബിക, ഉഷ അർജുനൻ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് 21ന് സമാധി ദിനത്തിൽ സമ്മാനങ്ങൾ നൽകും.