കലോത്സവം സംഘാടക സമിതി യോഗത്തിൽ കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സംസാരിക്കുന്നു.
കയ്പമംഗലം : വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 15 മുതൽ 18 വരെ കയ്പമംഗലം ഫിഷറീസ് സ്‌കൂളിൽ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി യോഗം കയ്പമംഗലം ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ: അമ്പിളി അദ്ധ്യക്ഷയായി. ശോഭന രവിയെ ചെയർമാനായും സജിമോനെ കൺവീനറായും ഭാരവാഹികളെയും തിരഞ്ഞെടുത്തു. എ.ഇ.ഒ: അമ്പിളിയാണ് ട്രഷറർ. സെപ്തംബർ 25ന് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടക്കും. കലോത്സവത്തിന്റെ ലോഗോ വലപ്പാട് ഉപജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും ക്ഷണിച്ചു. മികച്ച ലോഗോ രൂപകൽപ്പനയ്ക്ക് പുരസ്‌കാരം നൽകും. കലോത്സവത്തിന്റെ വിജയത്തിനായി വിവിധങ്ങളായ സബ് കമ്മിറ്റികൾ രൂപീകരിച്ചു.