rk-5
ഓണ സമൃദ്ധി 2024 ഓണച്ചന്തയിൽ വിജയഭാരതി എൽ.പി സ്‌കൂളി വിദ്യാർത്ഥികൾ ചെടികൾ വിൽപ്പന നടത്തുന്നു.

കയ്പമംഗലം : കൃഷിഭവന്റെ കീഴിലുള്ള ഓണസമൃദ്ധി 2024 കർഷകച്ചന്തയിൽ വിജയഭാരതി എൽ.പി സ്‌കൂൾ വിദ്യാർഥികളും ഇടംനേടി. സ്‌കൂളിൽ കുട്ടികളുടെ മേൽനോട്ടത്തിൽ നട്ടുവളർത്തിയ പൂച്ചെടികൾ, ഔഷധ സസ്യങ്ങൾ, പച്ചക്കറിത്തൈകൾ, പൊന്നാംകണ്ണി ചീര, കൂർക്കത്തൈകൾ, കുറ്റിക്കുരുമുളക് തുടങ്ങിയവയാണ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളത്. ക്ലാസ്മുറികളിൽ മാത്രം ഒതുങ്ങി നിൽക്കാതെ സമൂഹവുമായി ഇടപെടാനും സസ്യങ്ങളുടെ വളർച്ചാഘട്ടങ്ങൾ മനസ്സിലാക്കാനും ലാഭനഷ്ടങ്ങളും കണക്ക്കൂട്ടലുകളും കൂടുതൽ മനസ്സിലാക്കാനും ഈ പ്രവർത്തനം കുട്ടികൾക്ക് സഹായകമായി. കൃഷി ഓഫിസർമാരായ സിറിൽ, വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കാർഷിക ക്ലബ് കൺവീനറായ സീനത്ത്, ആഷിന, മദർ പി.ടി.എ പ്രസിഡന്റ് വനജ ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ചന്തയിലെ സ്‌കൂൾ സ്റ്റാൾ പ്രവർത്തിച്ചത്.