jilla

തൃശൂർ: ഓണ വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായും പൂഴ്ത്തിവയ്പ് തടയുന്നതിനും കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതു വിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, റവന്യു, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. ശക്തൻ മാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ്, പള്ളിക്കുളം എന്നിവിടങ്ങളിലെ 31 പച്ചക്കറി കടകൾ 9 പലചരക്ക് കടകൾ ഉൾപ്പെടെ ചില്ലറ, മൊത്ത വ്യാപാര ശാലകളിൽ പരിശോധന നടത്തി. വില വിവര പട്ടിക പ്രസിദ്ധീകരിക്കാത്ത 22 കടയുടമകൾക്ക് നോട്ടീസ് നൽകി.