അന്തിക്കാട്: ഫാ. ഡേവീസ് ചിറമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹപാഠിക്കൊരു സ്വപ്നഭവനം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിക്കായി പണികഴിപ്പിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽ ദാനം നടത്തി. ഫാ. ഡേവീസ് ചിറമൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ഡേവീസ് ചിറമൽ, ട്രസ്റ്റ് മാനേജ്‌മെന്റ് ബോഡി ഡയറക്ടർ സി.പി. ജോസ് എന്നിവർ ചേർന്ന് സ്‌നേഹ ഭവനത്തിന്റെ താക്കോൽ ഷിയ എന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിന് കൈമാറി. അന്തിക്കാട് ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ് സജീഷ് മാധവൻ അദ്ധ്യക്ഷനായി. ഫാ. ഡേവീസ് ചിറമൽ, കോൺട്രാക്ടർ മനോജ് കുമാർ, സൂപ്പർവൈസർ അജയ്, പാലിയേറ്റീവ് മദർ തെരേസ ക്ലബ് കൺവീനർ ഫിറ്റ്‌സി, പി.ടി.എ പ്രസിഡന്റ് സജീഷ് മാധവൻ എന്നിവർക്ക് പ്രധാന അദ്ധ്യാപിക വി.ആർ. ഷില്ലി ഉപഹാരങ്ങൾ നൽകി. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനനന്ദൻ, ടി.പി. രഞ്ജിത്ത് കുമാർ, ഡോ. ഉമാദേവി, മനോജ് കുമാർ, എൻ.ആർ. പ്രിജി എന്നിവർ സംസാരിച്ചു.
കാപ്ഷൻ................
ഫാ. ഡേവീസ് ചിറമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്തിക്കാട് ഹൈസ്‌കൂൾ വിദ്യാർത്ഥിനി 'ഷിയ 'യ്ക്കായി നിർമ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോൽ ഫാ. ഡേവീസ് ചിറമൽ, സി.പി. ജോസ് എന്നിവർ ചേർന്ന് ഷിയയുടെ കുടുംബത്തിന് കൈമാറുന്നു.