കൊടുങ്ങല്ലൂർ : വിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസം പകർന്ന് ഓണം വിപണന മേളകൾ സജീവമാകുന്നു. വിവിധ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും സപ്ലൈകോയുടെയും കുടുംബശ്രീകളുടെയും പഴം, പച്ചക്കറി, പലചരക്ക് വിപണന മേളകൾ സജീവമായതോടെ ഓണക്കാലത്തെ വിലക്കയറ്റത്തിൽ ഒരു പരിധിവരെ രക്ഷതേടുകയാണ് ജനങ്ങൾ.
നഗരസഭാ അതിർത്തിയിൽ കുടുംബശ്രീയുടെ മൂന്ന് വിപണന മേളകളും സപ്ലൈകോയുടെ ഒരു സ്റ്റാളുമാണ് പ്രവർത്തിക്കുന്നത്. നഗരസഭാ ഓഫീസിന് മുമ്പിലും മേത്തല സോൺ പരിസരത്തും അഞ്ചപ്പാലത്തും കുടുംബശ്രീ വിപണന മേളകളുമുണ്ട്. ശൃംഗപുരം സപ്ലൈകോ സൂപ്പർമാർക്കറ്റിലും ഓണച്ചന്ത ആരംഭിച്ചിട്ടുണ്ട്. സബ്‌സിഡി ഇനങ്ങളും 30 ശതമാനം വിലക്കിഴവിലുമാണ് ഇവർ ഉത്പ്പന്നങ്ങൾ നൽകുന്നത്.
മേത്തല കുടുംബശ്രീ വിൽപ്പനശാലയിൽ 17 ഇനം പച്ചക്കറികളാണ് ഉള്ളത്. നഗരസഭാ ഓഫീസിന് മുമ്പിലെ കുടുംബശ്രീ വിപണന മേളയിലെ എല്ല ഇനങ്ങളും നാടൻ ഉത്പ്പന്നങ്ങളാണ്. കർഷകരെ സഹായിക്കാനാണ് സമീപപ്രദേശമായ കുഴൂരിൽ നിന്ന് പച്ചക്കറികൾ ഇവിടെയെത്തിച്ചിട്ടുള്ളത്. അരിപ്പൊടി മുതൽ മീൻ അച്ചാറുവരെ കുടുംബശ്രീയുടെ ഈ സംരംഭത്തിലുണ്ട്. ഉപ്പേരിയും ശർക്കര വരട്ടിയും കറി പൗഡറുകളും കുടുംബശ്രീ സ്റ്റാളിൽ വിൽപ്പനയ്ക്കുണ്ട്.
കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് ഓണാഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് ഫാർമേഴ്‌സ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ നഗരത്തിലുള്ള ബാങ്ക് ഓഫീസിന് മുമ്പിൽ ഓണം കാർഷിക വിപണന മേള ഇന്നലെ മുതൽ ആരംഭിച്ചു. ജൈവകാർഷിക ഉത്പ്പന്നങ്ങൾ ഫാർമേഴ്‌സ് ക്ലബ്ബുകളിലൂടെ ശേഖരിച്ച് വളരെ കുറഞ്ഞ വിലയിലാണ് വിൽപ്പന നടത്തുന്നത്. നാടൻ ഉത്പ്പന്നങ്ങൾക്ക് മറ്റുള്ളവയേക്കാൾ വില കൂടുതലാണ്.

വില കിലോഗ്രാമിന് (മേത്തല കുടുംബശ്രീ)

നാടൻ പച്ചക്കറി
(നഗരസഭാ ഓഫീസിന് മുമ്പിലെ കുടുംബശ്രീ സ്റ്റാൾ)

കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് ഫാർമേഴ്‌സ് ക്ലബ്