തണൽ സാംസ്‌കാരിക വേദിയുടെ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: തണൽ സാംസ്‌കാരിക വേദി കുട്ടികൾക്ക് ഓണക്കിറ്റുകളും പുടവയും പഠനോപകരണങ്ങളും നൽകി. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങ് ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്തു. തണൽ കോ-ഓർഡിനേറ്റർ ശോഭാ സുബിൻ അദ്ധ്യക്ഷനായി. ഒ.ഐ.സി.സി ജില്ലാ ചെയർമാൻ എൻ.പി. രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. കലാന കബീർ, ഷംസുദ്ദീൻ വിൻടെക്ക്, റാഷിദ ഷംസുദീൻ, സുമേഷ് പാനാട്ടിൽ എന്നിവർ പങ്കെടുത്തു.