a

തൃശൂർ: വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള പദ്ധതി നടപ്പാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ട 372 കോടിയുടെ സാമ്പത്തിക സഹായത്തിന് അംഗീകാരമായില്ല. അഞ്ച് വർഷത്തെ പദ്ധതിക്ക് 620 കോടിയാണ് ചെലവ്. 60 ശതമാനമാണ് കേന്ദ്രസഹായമായി ആവശ്യപ്പെട്ടത്. ബാക്കി സംസ്ഥാനം വഹിക്കും. ആന, കടുവ, കണ്ടൽ സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഫെബ്രുവരിയിലാണ് സഹായം ആവശ്യപ്പെട്ടത്.

പ്രാഥമിക പ്രവർത്തനം തുടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. അത് തുടങ്ങിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് കേന്ദ്രസഹായം കൂടിയേ തീരൂ. മനുഷ്യരും മൃഗങ്ങളും മുഖാമുഖം വരുന്നത് തടയുക, നാശനഷ്ടമുണ്ടാകുന്നവർക്ക് നഷ്ടപരിഹാരം നൽകുക, ആവാസവ്യവസ്ഥ സംരക്ഷിക്കുക തുടങ്ങിയവയ്ക്കുള്ള തുകയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ജനങ്ങളും വിദഗ്ദ്ധരും സംഘടനകളും നൽകിയ 1600 നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് പരിഹാരമാർഗ്ഗങ്ങളിലുള്ളത്.
യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വനങ്ങളിൽ വർദ്ധിച്ചത് കാടിന് ഭീഷണിയായിട്ടുണ്ട്. വനപ്രദേശത്ത് വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും അസമയത്ത് ചെല്ലുന്നതും മനുഷ്യ മൃഗ സംഘർഷത്തിനിടയാക്കുന്നു. പരിശീലനവും ബോധവത്കരണവും ഗവേഷണവും ഊർജ്ജിതമാക്കുകയാണ് പ്രധാന പോംവഴി.

പരിഹാരം മതിലും വേലിയും

മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ മതിലും വേലികളുമുണ്ടാക്കുക.
മനുഷ്യരും മൃഗങ്ങളും മുഖാമുഖമെത്തുന്നത് പരമാവധി തടയുക.
കൂടുതൽ നഷ്ടപരിഹാരവും ഇൻഷ്വറൻസും ഏർപ്പെടുത്തുക.
വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുക.
പുൽമേടുണ്ടാക്കുക, ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുക.

മൃഗങ്ങൾ എത്തുന്നതിന് പിന്നിൽ

എളുപ്പം തീറ്റകിട്ടാൻ ശാരീരിക പ്രശ്‌നമുള്ളവ നാട്ടിലിറങ്ങുന്നു.
പ്രായം കുറഞ്ഞവ ഇരതേടി പുതിയ പ്രദേശങ്ങളിലെത്തുന്നു.
ചില വനങ്ങളിൽ മയിലും കാട്ടുപന്നിയും പെരുകി.
വനത്തിൽ അരുവികളും ചോലകളും വറ്റുന്നു
അധിനിവേശ സസ്യങ്ങൾ പെരുകുന്നു.

ന്യൂ​ന​പ​ക്ഷ​ ​യു​വ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​തൊ​ഴി​ല​വ​സ​ര​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​;​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​ക​മ്മീ​ഷ​നും​ ​കേ​ര​ള​ ​നോ​ള​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​നും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​ന്യൂ​ന​പ​ക്ഷ​ ​യു​വ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​തൊ​ഴി​ല​വ​സ​രം​'​ ​പ​ദ്ധ​തി​യു​ടെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​നി​ർ​വ​ഹി​ക്കും.19​ ​ന് ​ക​ൽ​പ്പ​റ്റ​യി​ലെ​ ​പു​ളി​യാ​ർ​മ​ല​ ​കൃ​ഷ്ണ​ഗൗ​ഡ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​ഒ.​ആ​ർ​ ​കേ​ളു​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​ഡ്വ.​ ​എ.​എ​ ​റ​ഷീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​ ​സി​ദ്ദി​ഖ് ,​ ​ഐ.​സി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ക​മ്മീ​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​എ.​ ​സൈ​ഫു​ദ്ദീ​ൻ​ ​ഹാ​ജി,​ ​പി.​ ​റോ​സ,​ ​നോ​ള​ജ് ​ഇ​ക്കോ​ണ​ണി​ ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​പി.​എ​സ് ​ശ്രീ​ക​ല,​ ​എം.​വി​ ​ശ്രേ​യാം​സ്‌​കു​മാ​ർ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഷം​ഷാ​ദ് ​മ​ര​ക്കാ​ർ,​ ​ന്യൂ​ന​പ​ക്ഷ​ ​ക്ഷേ​മ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​അ​ദീ​ല​ ​അ​ബ്ദു​ള്ള,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​മേ​ഘ​ശ്രീ​ ​ഡി.​ആ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​കേ​ര​ള​ ​നോ​ള​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ൻ​ ​റീ​ജി​യ​ണ​ൽ​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​ ​ഡ​യാ​ന​ ​ത​ങ്ക​ച്ച​ൻ​ ​പ​ദ്ധ​തി​ ​അ​വ​ത​ര​ണം​ ​ന​ട​ത്തും.​ ​പ്ല​സ്ടു​ ​ക​ഴി​ഞ്ഞ​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ഭി​ന്ന​ശേ​ഷി​ ​കു​ട്ടി​ക​ൾ​ക്ക് ​'​വി​ദ്യാ​ജ്യോ​തി​'​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് 40​ ​ശ​ത​മാ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ഭി​ന്ന​ശേ​ഷി​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ ​വി​ദ്യാ​ജ്യോ​തി​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.
ഒ​ൻ​പ​താം​ ​ക്ലാ​സ് ​മു​ത​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​/​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സ് ​വ​രെ​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം.​ ​s​u​n​e​e​t​h​i.​s​j​d.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റ് ​മു​ഖേ​നെ​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​ന​ൽ​കേ​ണ്ട​ത്.
അ​പേ​ക്ഷ​ക​ർ​ ​സ​ർ​ക്കാ​ർ​/​ ​എ​യ്ഡ​ഡ്/​ ​സ​ർ​ക്കാ​രി​ത​ര​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​ ​പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം.​ ​വ​രു​മാ​ന​പ​രി​ധി​ ​ബാ​ധ​ക​മ​ല്ല.​ ​ബി​ല്ലു​ക​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പേ​ര് ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0471​ 2343241.