വടക്കാഞ്ചേരി: പ്രതിസന്ധികളെ അതിജീവിച്ച് കാർഷിക മുന്നേറ്റത്തിന് ഒരുങ്ങിയ കർഷകർക്ക് പച്ചക്കറിത്തോട്ടങ്ങളിൽ വില്ലനായി കായീച്ചകൾ. പച്ചക്കറി തൈകൾ വളർന്ന് പൂത്ത് കായ ഘട്ടത്തിൽ എത്തുമ്പോഴാണ് കായീച്ചകളുടെ ആക്രമണം രൂക്ഷമാകുന്നത്. വെള്ളരി, പടവലം,കൈപ്പ വെള്ളരി, മത്തൻ എന്നിവയിലാണ് വലിയ തോതിൽ ഇവ നശിപ്പിക്കുന്നത്. കായകളുടെ നീര് ഊറ്റികുടിച്ച് ശുഷ്‌കമാക്കും. ഇതോടൊപ്പം മുട്ടകൾ കായ്ക്കുള്ളിൽ നിക്ഷേപിക്കും.ആനി മാലിയ സാമ്രാജ്യത്തിലെ ടെഫ്രിറ്റിഡേ കുടുംബാംഗമാണ് കായീച്ചകൾ.

പ്രതിരോധത്തിന് വിവിധ കെണികൾ


കായീച്ചകളിൽനിന്ന് കൃഷി സംരക്ഷണത്തിന് വലിയ പ്രതിരോധം തീർക്കുകയാണ് കർഷകർ. കെണിയൊരുക്കലാണ് പ്രധാനം. പഴക്കെണി, തുളസിക്കെണി,മഞ്ഞെക്കെണി, കഞ്ഞി വെള്ളക്കെണി തുടങ്ങി നിരവധി കൊണികളിലൂടെയാണ് പ്രതിരോധം തീർക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ പ്ലാസ്റ്റിക് ബോക്‌സിന് നടുവിൽ ഈച്ചകളെ ആകർഷിക്കാനുള്ള പദാർത്ഥം വച്ചുള്ള കെണിയാണ് കൂടുതൽ പേർ പരീക്ഷിക്കുന്നത്. ഇതിൽ നിന്നുള്ള ഗന്ധത്തിൽ ആകൃഷ്ടരായി എത്തുന്ന ഈച്ചകൾക്ക് പിന്നീട് കെണി വിട്ടു പോകാനാകില്ല. ഒരേക്കറിൽ ഒന്നോ രണ്ടോ കെണിയൊരുക്കും.


രാസ മരുന്നു തളിക്കാത്ത വിഷ രഹിത പച്ചക്കറികളിലാണ് കായീച്ചകളുടെ കൂടുതൽ ശല്യം. കർഷകർ