waste

തൃശൂർ : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാ തല നിർവഹണ സമിതി രൂപീകരണയോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സമിതിയുടെ ചെയർമാൻ. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും ഡിവിഷൻ വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ജനകീയ ക്യാമ്പയിൻ ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമ്മപദ്ധതി-രണ്ട് ജില്ലാ കോർഡിനേറ്റർ സി.ദിദിക ക്യാമ്പയിൻ പ്രവർത്തനം വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പി.കെ.ഷാജൻ, സബ് കളക്ടർ അഖിൽ വി.മേനോൻ തുടങ്ങിയവർ സംസാരിച്ചു.