sn-trust

നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർദ്ധനർക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.

തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർദ്ധനരായ 125 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ എത്തിച്ചുനൽകി. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ പി.കെ പ്രസന്നൻ, പ്രിൻസിപ്പൽ ജയാബിനി ജിഎസ്ബി, പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, സി.എസ്. മണികണ്ഠൻ, കെ.ആർ. രഘുരാമൻ, ജനാ ഫാത്തിമ, ശ്രീലക്ഷ്മി, റയാൻ, ഇ.ബി. ഷൈജ, വി.ജി. രശ്മി എന്നിവർ സംബന്ധിച്ചു.