1

കൊടുങ്ങല്ലൂർ : അഴീക്കോട് ഹമദാനിയ യു.പി സ്‌കൂളിലെ അദ്ധ്യാപകരുടെ മുപ്പതോളം കവിതകളുടെ സമാഹാരം ക്ലാസ് മുറിയിലെ കാവ്യശില്പങ്ങളുടെ പ്രകാശനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ നിർവഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ പത്രം 'ഹമദാനിയ ടൈംസ്' കൊടുങ്ങല്ലൂർ ബി.പി.സി മോഹൻരാജ്, സ്‌കൂൾ മാനേജർ അബ്ദുൽ കരീം ഹാജിക്ക് സമർപ്പിച്ചു. പി.ടി.എ പ്രസിഡന്റ് സി.എ.മുഹ്‌സിൻ, വാർഡ് മെമ്പർ സുമിത ഷാജി, പ്രധാനദ്ധ്യാപിക ടി.രമ, അദ്ധ്യാപകരായ ബേനസീർ, കെ.ഡി.ലൈജു , ആദിൽ മജിദ്, റെജീന ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടന്നു.