1

തൃശൂർ : കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി മൂന്നോണ നാളിൽ. 17ന് നടക്കുന്ന കുമ്മാട്ടിക്കളിക്ക് ഇത്തവണ 51 കുമ്മാട്ടികൾ അണിനിരക്കുമെന്ന് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി എസ്.സന്തോഷ് എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പനമുക്കുംപിള്ളി ക്ഷേത്രനടയിൽ നാളികേരമുടച്ച് കുമ്മാട്ടിക്കളി ആരംഭിക്കും. നാഗസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് എസ്.എൻ.എ ഔഷധശാല വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രപരിസരത്ത് കൂടി തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കും. തുടർന്ന് ഏഴരയ്ക്ക് ശാസ്താ കോർണറിൽ സമാപിക്കും.