
ചേലക്കര: പുലാക്കോട് പെന്നും കുന്നത്ത് വീട്ടിൽ സി. ഉണ്ണി കൃഷ്ണൻ (കണ്ണൻ)(58 ) നിര്യാതനായി. ചേലക്കര ഗ്രാമപഞ്ചായത്ത് അംഗമായും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പുലാക്കോട് സർവ്വീസ് സഹകരണ ബാങ്ക് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഡി.സി.സി അംഗവും ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാണ്. ഭാര്യ - കനകം.മക്കൾ - ഡോക്ടർ ഗായത്രി, അഡ്വ.അരുദ്ധതി. മരുമകൻ രാഹുൽ. സംസ്കാരം നടത്തി.