
ഗുരുവായൂർ: ഓണനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടി. ഇന്ന് മുതൽ 22 വരെയാണ് ദർശനസമയം ഒരു മണിക്കൂർ കൂട്ടിയത്. ഈ ദിവസങ്ങളിൽ ക്ഷേത്രം നട ഉച്ചയ്ക്ക് 3.30ന് തുറക്കും. പൊതുഅവധി ദിനങ്ങളായ 14, 15, 16, 17, 21, 22 തീയതികളിൽ രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 വരെ വി.ഐ.പി / സ്‌പെഷ്യൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും.