1

250 പൊലീസുകാരെ നിയോഗിച്ചു

തൃശൂർ: ഓണനാളുകളിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാനും ലഹരി വിൽപ്പന തടയാനും ഒരുങ്ങി പൊലീസും എക്‌സൈസും മോട്ടോർ വാഹന വകുപ്പും. ലഹരി വേട്ടയിൽ വനം വകുപ്പുമുണ്ട്. അനധികൃത ലഹരിവിൽപ്പന തടയാനും ലഹരി ഉപയോഗം കുറയ്ക്കാനും ഉത്രാടദിനത്തിൽ പരിശോധന നടത്തി.

ഇന്നും പരിശോധനയുണ്ട്. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട സബ് ഡിവിഷനുകളിൽ റെയ്ഡുകളും ഡോഗ് സ്‌ക്വാഡിന്റേത് ഉൾപ്പെടെ വാഹന പരിശോധനയും ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണത്തിന് തൃശൂർ റൂറൽ പൊലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം 6 ഡിവൈ.എസ്.പിമാരെയും അവരുടെ കീഴിൽ ബറ്റാലിയൻ പൊലീസടക്കം 250 പേരെയും നിയോഗിച്ചു. ഓണാഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും പ്രധാന ടൗണുകളിലും ബൈക്ക് പെട്രോളിംഗും ഫുട്ട്‌ പടോളിംഗും ഉണ്ടാകും.