ex-

തൃശൂർ: സിനിമയിലും സിനിമാസെറ്റിലും ലഹരി ഉപയോഗം ഒഴിവാക്കുകയും സിനിമയിലൂടെ ലഹരിക്കെതിരെ സന്ദേശം നൽകുകയും ചെയ്ത 'സംഭവസ്ഥലത്ത് നിന്നും' സിനിമയുടെ അണിയറപ്രവർത്തകർക്ക് എക്‌സൈസ് സ്വീകരണം നൽകി. എക്‌സൈസ് ബോധവത്കരണ വിഭാഗമായ വിമുക്തി മിഷന്റെ ഭാഗമായി കണിമംഗലം ബോയ്‌സ് ഹൈസ്‌കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൃശൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അശോക് കുമാർ സിനിമയുടെ സംവിധായകനായ സിന്റോ ഡേവിഡിന് പൊന്നാട അണിയിച്ചു. കണിമംഗലം ഹൈസ്‌കൂൾ പ്രധാനാദ്ധ്യപിക കെ.ആർ. രാജി മെമന്റോ നൽകി. തിരക്കഥാകൃത്തും നടനുമായ അഖിലേഷ് തയ്യൂർ, തിരക്കഥാകൃത്ത് സഞ്ജു എളവള്ളി, നടനും ഗായകനുമായ പ്രമോദ് പടിയത്ത്, ഗാനരചയിതാവ് സരീഷ് പുളിഞ്ചേരി, പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടിവ് ജിമ്മി ജോർജ്, വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഷഫീഖ് യൂസഫ്, സീനിയർ ടീച്ചർ എം.വി. ഷൈനി തുടങ്ങിയവർ പങ്കെടുത്തു. സംഭവസ്ഥലത്ത് നിന്നും' സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.