1

തൃശൂർ: ഓണനാളുകളിലെ പ്രധാന ആഘോഷമായ കുമ്മാട്ടികളിക്ക് തുടക്കം. ശിവന്റെ ഭൂതഗണങ്ങൾ എന്നറിയപ്പെടുന്ന കുമ്മാട്ടികൾ ഓണദിനങ്ങളിൽ ഊരുകൾ താണ്ടിയെത്തും. ഇന്നലെ ഉത്രാടനാളിൽ കോട്ടപ്പുറം കുമ്മാട്ടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കോട്ടപ്പുറം ശിവക്ഷേത്രത്തിൽ നിന്ന് വൈകിട്ട് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലുടെ സഞ്ചരിച്ച് രാത്രിയോടെ സമാപിച്ചു. മുക്കാട്ടുകര കിഴക്കുമുറി, കുരുക്ഷേത്ര യുവജന കലാവേദി, പുതൂർക്കര സാംസ്‌കാരിക കലാവേദി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ കുമ്മാട്ടിക്കളി അരങ്ങേറി.
കുമ്മാട്ടിക്കളിക്ക് കേരളത്തിൽ തന്നെ പ്രസിദ്ധമാണ് കിഴക്കുംപാട്ടുകര. പ്രസിദ്ധമായ വടക്കുംമുറി കുമ്മാട്ടി മൂന്നോണ നാളിലാണ്.


കുമ്മാട്ടിയിറക്കം ഇങ്ങനെ


ഇന്ന് (15)

പൃഥ്വി കിഴക്കുംപാട്ടുകര കുമ്മാട്ടി, കണ്ണംകുളങ്ങര, രചന കലാവേദി പനമുക്ക്


നാളെ (16ന്)

കിഴക്കുംപാട്ടുകര തെക്കുംമുറി, സാരഥി ഒല്ലൂക്കര. പെരിങ്ങാവ് ധന്വന്തരി കുമ്മാട്ടി സമിതി, ഒരുമ ദേശ കുമ്മാട്ടി നടത്തറ,

സർഗ്ഗ കുറ്റൂർ, നായ്ക്കനാൽ ഫ്രണ്ട്‌സ് ക്ലബ്, എടക്കുന്നി കുമ്മാട്ടി, ടീംസ് വടൂക്കര ആർട്‌സ് /സ്‌പോർട്‌സ് ക്ലബ് ദേശകുമ്മാട്ടി, വൃന്ദാവൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നെട്ടിശ്ശേരി, രണ്ടോണീ മന്ദിരം എവന്നൂർ ദേശാകുമ്മാട്ടി.

17ന്

വടക്കുംമുറി ദേശകുമ്മാട്ടി, ആരുകുളങ്ങര ഒല്ലൂർ, ചേർപ്പ് കുമ്മാട്ടി കരിക്കുളം ദേശം, അസ്ത്ര കിഴക്കുംപാട്ടുകര,

സമനീയ കലാവേദി കിഴക്കുംപാട്ടുകര, ചെറുർ മരുതൂർ ദേശ കുമ്മാട്ടി, അയ്യപ്പൻകാവ് ദേശം കുമ്മാട്ടി വടൂക്കര.