തൃശൂർ: വായനാശീലമുള്ള കുട്ടികൾക്ക് വീട്ടിൽ കൊച്ചുവായനശാല തുടങ്ങാൻ സൗജന്യമായി 50 പുസ്തകം നൽകുന്ന പുസ്തകപ്പുര പദ്ധതിയുടെ രണ്ടാം വാർഷികാചരണവും പുസ്തക വിതരണവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകപ്പുര ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായി. തൃശൂർ സഹോദയക്കു കീഴിലെ 94 സ്‌കൂളുകൾ പങ്കെടുത്ത കലോത്സവ ലോഗോ മത്സരത്തിൽ വിജയിച്ച, ഭാരതീയ വിദ്യാഭവൻ ചിത്രകലാ അദ്ധ്യാപികയും പുസ്തകപ്പുര എക്‌സിക്യൂട്ടിവ് അംഗവുമായ സിഗ്മ ഷൈനെ ആദരിച്ചു. ഡോ. കെ.എസ്. രജിതൻ, ഡോ. കെ.ആർ. ബീന, ഡോ. സ്വപ്ന സി. കോമ്പാത്ത്, അഡ്വ. സി.എ. അനൂപ് എന്നിവർ പ്രസംഗിച്ചു.