1

കൊടുങ്ങല്ലൂർ: വഖഫ് ബോ‌ർഡിന്റെ പ്രവർത്തനത്തിലും ഘടനയിലും വ്യാപകമാറ്റം കൊണ്ടുവരുന്ന ബിൽ പ്രതിഷേധാർഹമെന്ന് ജബി മേത്തർ എം.പി. മൂന്ന് വർഷത്തിനിടെ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു അവർ. എം.ഐ.എസ് സംസ്ഥാന സ്റ്റാൻഡിംഗ് കമ്മിറ്റി ഡോ. റഹിം ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. എം.ഐ.എസ് താലൂക്ക് പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, കെ.എം. അബുൽ സലാം, അഡ്വ. നവാസ് കാട്ടകത്ത്, വാർഡ് മെമ്പർമാരായ അംബിക ശിവപ്രിയൻ, പി.കെ. മുഹമ്മദ്, കെ.എസ്. രാജീവൻ, പി.എച്ച്. നാസർ അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോൺ, പി.എ. കരുണാകരൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്കട്ടറി മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അബ്ദുൾ നാസർ കാട്ടകത്ത് നന്ദിയും പറഞ്ഞു.