onam

കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ചൂലൂർ യോഗിനിമാത ഭുവനേശ്വരി മന്ദിരത്തിലെ അമ്മമാർക്കായി ഓണപ്പുടവ കൈമാറുന്നു.

എടമുട്ടം : യോഗിനിമാത ഭൂവനേശ്വരി മന്ദിരത്തിലെ അമ്മമാർക്ക് ഓണപ്പുടവ സമ്മാനിച്ച് കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ. മുതിർന്ന അംഗം കമലമ്മ ഓണപ്പുടവകൾ എറ്റുവാങ്ങി. യോഗിനിമാത സദനം മാനേജർ സുനിൽ മടത്തിർപ്പറമ്പിൽ, ആന്റൊ തൊറയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.ആർ. സിന്ധു, ടി.ആർ. കാവ്യ, വളണ്ടിയർമാരായ നിരഞ്ജന, ആദർശ്, സാനുക്യഷ്ണ, ആദിലക്ഷ്മി, ആദിത്യ, ദേവിക, നന്ദിത എന്നിവർ സംബന്ധിച്ചു.