c
ഊരകം കുമ്മാട്ടി മഹോത്സവത്തിനായി കുമ്മാട്ടി മുഖങ്ങൾ ഒരുക്കുന്ന സമിതികൾ.

ചേർപ്പ് : ഓണാഘോഷത്തിന്റെ ഭാഗമായുള്ള കുമ്മാട്ടി മഹോത്സവത്തിനൊരുങ്ങി ഊരകം. വിലമതിപ്പുള്ള കുമ്മാട്ടി മുഖങ്ങളടക്കം ഒരോ ദേശ സംഘങ്ങളുടെയും അണിയറയിൽ ഒരുക്കങ്ങൾ തുടരുകയാണ്. 18ന് വൈകിട്ട് ഊരകത്തമ്മത്തിരുവടി ക്ഷേത്ര പരിസരത്ത് നടക്കുന്ന കുമ്മാട്ടി മഹോത്സവത്തിൽ തെക്കുംമുറി കുമ്മാട്ടി സംഘം, യുവജന കുമ്മാട്ടി സമാജം, കിസാൻ കോർണർ കലാസമിതി, അമ്പലനട കുമ്മാട്ടി സംഘം, തിരുവോണം കുമ്മാട്ടി സംഘം, വാരണക്കുളം, കിഴക്കുംമുറി കുമ്മാട്ടി, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര കുമ്മാട്ടി തുടങ്ങിയ എട്ട് സംഘങ്ങൾ പങ്കെടുക്കും.