rk5
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗിന്റെ സമ്മാനോത്സവ് ആറാമത് നറുക്കെടുപ്പ് മൂന്നുപീടിക ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള കിഴക്കേ ബസ് സ്റ്റോപ്പിൽ നടത്തുന്നു.

കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗിന്റെ സമ്മാനോത്സവ് ആറാമത് നറുക്കെടുപ്പ് ഉത്രാടദിനത്തിൽ മൂന്നുപീടികയിലെ ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള കിഴക്കേ ബസ് സ്റ്റോപ്പിൽ നടന്നു. ഓണസമ്മാനമായി അഞ്ച് അയേൺ ബോക്‌സും രണ്ട് ഇൻഡക്്ഷൻ കുക്കറുമാണ് നൽകിയത്. വഴിയോര യാത്രക്കാരും നാട്ടുകാരുമാണ് നറുക്കുകൾ എടുത്തത്. മൂന്ന് സമ്മാനങ്ങൾ വേദിയിൽ വച്ച് തന്നെ വിതരണം ചെയ്തു. മന്നുപീടിക യൂണിറ്റ് പ്രസിഡന്റ് എം.കെ.എം. ഇക്ബാൽ, വൈസ് പ്രസിഡന്റ് സുബൈർ തങ്ങൾ, സെക്രട്ടറിമാരായ എം.ബി. മുബാറക്, കെ.ആർ. സത്യൻ, ട്രഷറർ കമറുൽ ഹക്ക്, യൂത്ത് വിംഗ് സെക്രട്ടറി സമദ്, ട്രഷറർ അബ്ദുറഹീം, വനിതാവിംഗ് പ്രസിഡന്റ് കെ.ബി. ബീന, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ അസീസ്, ഹാഷിം, ചന്ദ്രൻ, എൻ.ആർ. സലീഷ് എന്നിവർ നേതൃത്വം നൽകി. ഓണത്തിന് ശേഷം നടത്തുന്ന നറുക്കെടുപ്പുകളിൽ എൽ.ഇ.ഡി. ടെലിവിഷൻ, എ.സി, മിക്‌സി എന്നിവയും മെഗാ നറുക്കെടുപ്പിൽ ഹോണ്ട ഡിയോ ബൈക്കുമാണ് നൽകുക.