
ഇരിങ്ങാലക്കുട : നഗരത്തിൽ നാളെ പുലികൾ ഇറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ പുലികളുമുണ്ടാകും. പുലികളും പുലിമേളവും ശിങ്കാരി മേളവും ഡി.ജെ വാഹനവും കാവടിയുമടക്കം 200 ഓളം കലാകാരൻമാർ അണിനിരക്കും. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണയും പുലികളി ആഘോഷം അരങ്ങേറുന്നത്. പുലികളി ആഘോഷ ഘോഷയാത്ര നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്യും. വർണാഭമായ പുലികളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭാ മൈതാനത്ത് എത്തിച്ചേരും.
പുലികളെ കാണാൻ മന്ത്രിയും
നഗരം കീഴടക്കുന്ന പുലികളെ നേരിൽക്കാണാനും അഭിനന്ദിക്കാനുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എത്തും. പുലികളി ആഘോഷ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പത് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ജെയ്‌സൻ പേങ്ങിപ്പറമ്പലിനെ ആദരിക്കും. മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില, ജൂനിയർ ഇന്നസെന്റ്, മുൻ നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി, ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരൻ, ജനറൽ കൺവീനർ ഷാജൻ ചക്കാലയ്ക്കൽ എന്നിവർ പങ്കെടുക്കും.