ചേർപ്പ് ഭഗവതി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുചേനം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നബിദിന റാലിക്ക് ഭഗവതി ക്ഷേത്രനടയിൽ നൽകിയ സ്വീകരണം.
ചേർപ്പ്: ഓണാഘോഷങ്ങൾക്കിടയിൽ ചേർപ്പ് ചെറുചേനം മഹല്ല് കമ്മിറ്റിയുടെ നബിദിനറാലിക്ക് ഭഗവതിക്ഷേത്ര നടയിൽ ഭഗവതി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ലബ് പ്രസിഡന്റ് എം. സുജിത്ത്കുമാർ മഹല്ല് ഖത്തീബ് അമീൻ ഹുദവി വണ്ടൂരിന് മധുരം നൽകി സ്വീകരിച്ചു. കെ.ആർ. രജീഷ്, കെ.എസ്. ഗിരീഷ്, കെ. രാഹുൽ, ഷൺമുഖൻ കല്ലട, അർജ്ജുൻ വിജയൻ, ഷിജാസ്, ഷഹനാസ് ഷാനു, മുരളിദാസ്, സുനിൽരാജ്, അഭിറാം മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.