1

തൃശൂർ: പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെയും ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ 19ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അദ്ധ്യക്ഷനാകും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ അനുസ്മരണ പ്രഭാഷണം നടത്തും.

കേരളകൗമുദി തൃശൂർ യൂണിറ്റ് മാനേജർ സി.വി. മിത്രൻ, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു, യൂണിയൻ സെക്രട്ടറി കെ.വി. വിജയൻ, യോഗം ഡയറക്ടർ എൻ.വി. രഞ്ജിത്ത്, മോഹൻ കുന്നത്ത്, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് എ.വി. സജീവ്, സെക്രട്ടറി സി.എസ്. ശശിധരൻ, പി.വി. പുഷ്പരാജ്, ഡോ. കെ.കെ. ഹർഷകുമാർ, പി.വി. വിശ്വേശ്വരൻ, ഇന്ദിരാദേവി ടീച്ചർ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, പത്മിനി ഷാജി, എം.ആർ. രാജശ്രീ, വി.ആർ. ജയകൃഷ്ണൻ, ജിതിൻ മനക്കലാത്ത്, അർജുൻ സജീവ് എന്നിവർ പങ്കെടുക്കും.