തൃശൂർ: സ്‌കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട ഓഫീസിന് മുമ്പിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തും. 21ന് രാവിലെ 10.30ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. ശ്രീധരൻ തേറമ്പിൽ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, റോസി റപ്പായി തുടങ്ങിയവർ പ്രസംഗിക്കും. വേതന കുടിശ്ശിക ഉടൻ നൽകുക, മിനിമം വേതനം 900 രൂപയാക്കുക, ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.