കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കുഞ്ഞയിനി ശാഖയുടെയും ശ്രീനാരായണ സേവാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ നിർവഹിച്ചു. ശ്രീനാരായണ സേവാസമിതി കമ്മിറ്റി അംഗം രാധ മാടത്തിങ്കൽ ആദ്യകിറ്റ് ഏറ്റുവാങ്ങി. ശാഖാ വൈസ് പ്രസിഡന്റ് കമല ശശിധരൻ അദ്ധ്യക്ഷയായി. സി.വി മോഹൻകുമാർ, മിനി അശോകൻ കൊണ്ടിയാറ, എം.കെ. വിജയൻ, പി.ആർ. ജയതിലകൻ, രാജൻ പീടികപ്പറമ്പിൽ, ആനന്ദൻ, കെ.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.