police
1

അന്തിക്കാട്: പ്രാദേശിക ക്ലബ്ബിന്റെ ഓണാഘോഷത്തിൽ ശിങ്കാരിമേളത്തിന് അനുമതി നൽകാതിരുന്ന അന്തിക്കാട് എസ്.ഐ: വി.പി. അരിസ്‌റ്റോട്ടിലിനെ സ്ഥലം മാറ്റി. ഇരിങ്ങാലക്കുടയിലേക്കാണ് സ്ഥലം മാറ്റം. പകരം എസ്.ഐ: ഇതുവരെ ചാർജെടുക്കാത്തതിനാൽ അരിസ്റ്റോട്ടിലിന് തന്നെയാണ് നിലവിൽ സ്‌റ്റേഷൻ എസ്.ഐയുടെ ചുമതല. ഭരണകക്ഷിയിലെ പ്രാദേശിക നേതാവ് ഇടപെട്ടാണ് സ്ഥലം മാറ്റമെന്നാണ് സൂചന.